തൃശൂർ – കുന്നംകുളം റോഡിൽ ഗതാഗത തടസ്സം; മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വഴിതിരിച്ചു വിട്ടു

കുന്നംകുളം: തൃശൂർ – കുന്നംകുളം റോഡിൽ പണി നടക്കുന്നതിനാൽ ഗതാഗത തടസ്സം നേരിടുമെന്ന കാരണത്താൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹം വഴിതിരിച്ചു വിട്ടു.
കോഴിക്കോട് നിന്ന് തൃശൂർക്ക് പോകുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹന വ്യൂഹം വഴി തിരച്ച് ഓട്ടുപാറ- വടക്കാഞ്ചേരി വഴി വളഞ്ഞാണ് തൃശൂർക്ക് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.തൃശൂർ – കുന്നംകുളം റോഡിൻ്റെ പണി നടക്കുന്നതിലാണ് മുഖ്യമന്ത്രി വളഞ്ഞ വഴിയിലൂടെ തൃശൂർക്ക് പോയത്. തശൂർ – കുന്നംകുളം റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷം പിന്നിട്ടു.റോഡ് പണി തുടങ്ങിയിട്ട് മാസങ്ങളായിയെങ്കിലും പകുതി പണി മാത്രമെ കഴിഞ്ഞിട്ടുള്ളൂ. റോഡ് മോശമായതിനെ തുടർന്ന് മുഖ്യമന്ത്രി പലതവണയായി വടക്കാഞ്ചേരി വഴിയാണ് തൃശൂർക്കും തിരിച്ച് കോഴിക്കോട്ടേക്കും പോകുന്നത്.നാളെ നടക്കുന്ന എൽഡിഎഫ് നാലാം വാർഷികാഘോഷ പൊതുയോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഇന്ന് തൃശൂർ രാമ നിലയത്തിൽ തങ്ങുമെന്നാണ് അറിയുന്നത്

കൂടുതൽ ദൃശ്യങ്ങൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *