കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

പുന്നയൂർക്കുളം:കുന്നത്തൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ
ഉന്നത വിജയം നേടിയ എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു. അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടത്തിയ അനുമോദനം
സിനിമാ താരം വി കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.ചെയർമാൻ പി ഗോപാലൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ അറക്കൽ ഉമ്മർ അറക്കൽ  ആമുഖ പ്രഭാഷണം നടത്തി.സജി കരുമാലിക്കൽ,കെ.ബി സുകുമാരൻ,സുരേഷ് പേരോടൊത്ത്,വി കെ ജോർജ്, ഷാജു ചെറുവത്തൂർ,സി കെ ഷണ്മുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.ടി.എസ് സുരേഷ് സ്വാഗതവും അച്ചൻപ്പാട്ട് സുരേഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *