പുന്നയൂർക്കുളം:പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് തൃശൂർ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കാരുണ്യംകോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പ് കാരുണ്യം ചെയർമാൻ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പിന്റെ അദ്ധ്യക്ഷതയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷിബു ഉൽഘാടനം ചെയ്തു.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി പ്രിലിവേജ് കാർഡ് വിതരണ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ധർമ്മൻ,വാർഡ് മെമ്പർ അനിത ധർമ്മൻ എന്നിവർ ആശംസകൾ നേർന്നു. അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തെ വേദിയിൽ വെച്ച് ആദരിച്ചു.തുടർന്ന് ഡോ. റോസ് മേരി, പി ആർ ഒ അജീഷ് സത്യാവിശ്വം എന്നിവരുടെ നേതൃത്ത്വത്തിലുള്ള മെഡിക്കൽ സംഘം നേത്ര പരിശോധന നടത്തി.
നൂറോളം രോഗികളെ ക്യാമ്പിൽ പരിശോധിച്ചു. മുഴുവൻ ആളുകൾക്കും പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച ക്യാമ്പ് ഉണ്ടായിരിക്കും.മുസ്തഫ പരൂർ ,അബൂബക്കർ പാറയിൽ,റാഫി എന്നിവരും വനിതാ വിംഗ് പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ശംസുദ്ധീൻ ആറ്റുപുറം സ്വാഗതവും വൈസ് ചെയർമാൻ ഷരീഫ് പാണ്ടോത്തയിൽ നന്ദിയും പറഞ്ഞു
പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
