ചങ്ങരംകുളം:വളയംകുളത്ത് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി.മൂന്ന് കിലോ മീറ്ററോളം ഓടിയ പോത്ത് ഏറെ നേരം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.തുടർന്ന് മതിൽ കെട്ടോടു കൂടിയ വീട്ടുപറമ്പിൽ കയറിയ പോത്തിനെ ഗേറ്റ് അടച്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടുകയായിരുന്നു.രണ്ട് ബൈക്കുകള്‍ പോത്ത് അക്രമിച്ച് കേടുപാടുകള്‍ വരുത്തി.വളയംകുളം ശാന്തി നഗറില്‍ ഇബാദുറഹ്മാന്‍ മസ്ജിദില്‍ ബലി അറുക്കുന്നതിന് കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്.
ചങ്ങരംകുളം വളയംകുളത്ത് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി.മൂന്ന് കിലോ മീറ്ററോളം ഓടിയ പോത്ത് ഏറെ നേരം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി
