ചാവക്കാട്:മാസങ്ങൾ മുൻപ് ബിഎം,ബിസി നിലവാരത്തിൽ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിൽ കുഴി രൂപപ്പെട്ടു.മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിന് മുൻ ഭാഗത്താണ് വൻ താഴ്ചയിലുള്ള കുഴി രൂപ പെട്ടിട്ടുള്ളത്.
റോഡിലെ കൾവർട്ടിൻ്റെ സ്ലാബ് തകർന്നതാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് കരുതുന്നു.കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ അധികൃതർ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചിട്ടുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇതിൽ തട്ടി അപകടം ഉണ്ടാവാനും സാധ്യത ഏറുന്നു.
റോഡ് നവീകരിണ സമയത്ത് റോഡിലെ കൾവർട്ടുകളുടെ ബലംക്ഷയം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്താത്തതാണ് സ്ലാബ് തകർന്ന് കുഴി രൂപപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തികരിച്ചത്.
