സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിങ് നിരോധനം; തീരങ്ങളിൽ ഇനി വറുതിയുടെ നാളുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിങ് നിരോധനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കുമായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആഴക്കടൽ മത്സ്യബന്ധം പൂർണമായും സ്തംഭിക്കും. ഇനിയുള്ള 52 ദിവസം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് നിരോധന കാലയളവെങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത് 52 ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *