ശ്രീകൃഷ്ണ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം; അനാവശ്യ വിവാദം സൃഷ്ടിക്കുന്നു – ബിജെപി

ഗുരുവായൂർ: ശ്രീകൃഷ്ണ സ്ക്കൂളിൽ പരിസ്ഥിതി ദിനത്തിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപി പങ്കെടുത്ത പരിപാടിയിൽ സിപിഎം യു ഡി എഫ് കക്ഷികൾ അനാവശ്യ വിവാദങ്ങൾ സൃഷ്ട്ടിക്കുകയാണെന്ന് ബിജെപി .സ്ക്കൂളിൽ നടന്നത് രാഷ്ട്രീയ പരിപാടി അല്ല. തികച്ചും സ്ക്കൂളിന്റെ മാത്രം പരിപാടിയാണ് നടന്നതെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണ്.ശ്രീകൃഷ്ണ സ്ക്കൂൾ പിടിഎ ഭാരവാഹികൾ ഇറക്കിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതുമാണ്.സ്ക്കൂൾ പി ടി എ ഭാരവാഹികൾ യുഡിഎഫ്- സിപിഎം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നുംബിജെപി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പത്രകുറിപ്പിലൂടെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *