ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമം നടത്തിയ 29 കാരന് 30 വർഷം കഠിന തടവിനും 3 ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ചു ചാവക്കാട് അതിവേഗ പ്രത്യേകകോടതി.ചിറ്റഞ്ഞൂർ വിതുട്ടൂർ രവി മകൻ ശ്രീജിത്ത്(29)നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകുവാനും കോടതി ഉത്തരവാദി.2015 സെപ്റ്റംബർ മാസത്തിലും പിന്നീട് പല ദിവസങ്ങളിലും അതിജീവിത താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് പലതവണ ബലാത്സംഗം ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.പ്രായമായ അച്ഛനല്ലാതെ അതിജീവിതയ്ക്ക് ഈ ഇക്കാര്യം പറയാൻ മറ്റാരും ഇല്ലാത്ത സാഹചര്യത്തിൽ അതിജീവിതയെ വിവാഹ ആലോചനയുമായി വന്ന ആളോട് അതിജീവിത സംഭവം കഴിഞ്ഞതിന് അഞ്ചു വർഷത്തിനുശേഷം വെളിപ്പെടുത്തിയതിന് തുടർന്ന് അയാളുടെ സഹായത്തോടെയാണ് കേസ് നൽകിയത്.കുന്നംകുളം പോലീസ് ഇൻസ്പെക്ടർ യു.കെ.ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി. സിപിഒമാരായ മനീഷ്,സിന്ധു,പ്രസീത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Related Posts
അഞ്ഞൂർ പാർക്കാടി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം
- Ramesh Chembil
- November 29, 2023
- 0
അഞ്ഞൂർ: പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവ്വെശ്വര്യ പൂജയും ആനയൂട്ടും വ്യാഴാഴ്ച രാവിലെ നടക്കും.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, സതീഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും
ഗുരുവായൂർ ദേവസ്വം ഡയറി 2026,പ്രകാശനം ചെയ്തു
- admin
- November 6, 2025
- 0
ഗുരുവായൂർ:2026 വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് സമീപം നടന്ന ചടങ്ങിൽ […]
ഉത്സവാഘോഷത്തിനൊരുക്കിയ കവാടവും ആനചമയങ്ങളും നശിപ്പിച്ചു; മൂന്ന് പേർ പിടിയിൽ
- Ramesh Chembil
- April 22, 2025
- 0
വടക്കേക്കാട് : ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ ഗുരുവായൂർ എ സി പി സുനോജ്, വടക്കേക്കാട് എസ് എച്ച് ഒ […]
