ഗുരുവായൂരിൻ്റെ സ്വന്തം വാദ്യകലാകാരൻ ഗുരുവായൂർ ശിവരാമൻ്റെ ഏഴാം ചരമവാർഷിക ദിനത്തേടനുബന്ധിച്ച് ശിവരാമൻ സ്മൃതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ വും,പുരസ്ക്കാരവിതരണവും. സമാദരണ സദസ്സും സംഘടിപ്പിച്ചു. വാദ്യകലാകാരന്മാരും,സാംസ്കാരിക നായകരും തിങ്ങിനിറഞ്ഞ നഗരസഭ ടൗൺ ഹാളിൽ ശിവരാമൻ്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി ആരംഭിച്ച സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉൽഘാടനം ചെയ്തു. പുരസ്ക്കാര – ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 11111 ക. യുംപ്രശസ്തിപത്രവും ഫലകവും അടങ്ങിയ ശിവരാമൻ സ്മൃതി പുരസ്ക്കാരം വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു.ഡോ.എൻ.പി.വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, കരിയന്നൂർ നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായി, മാധ്യമ പ്രവർത്തകരായ ജനു ഗുരുവായൂർ അനുസ്മരണ പ്രഭാഷണവും, വി.പി.ഉണ്ണികൃഷ്ണൻ പുരസ്ക്കാര വ്യക്തിത്വ പരിചയവും,ബാലൻ വാറണാട്ട് ആമുഖപ്രസംഗവും നടത്തി. ഗുരുവായൂർ ജയപ്രകാശ്, ജോതി ദാസ് ഗുരുവായൂർ, ചൊവ്വല്ലൂർ മോഹനൻ, കക്കാട് രാജപ്പൻമാരാർ, തൃപ്രയാർ അനിയൻ മാരാർ, പ്രഭാകരൻ മണ്ണൂർ, കല്ലൂർ സുരേഷ് എന്നിവർ സംസാരിച്ചു.വിവിധ തലങ്ങളിലെ പുരസ്ക്കാര ജേതാക്കളായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ , കലാമണ്ഡലം അനന്തകൃഷ്ണൻ പഴമ്പാലക്കോട് ശെൽവൻ, പട്ടിക്കാട് അജി, രവി ചങ്കത്ത്, ടി.ടി.മുനീഷ്, ജെ.കൃഷ്ണപ്രസാദ്, എ..പി.അരുൺദേവ് ,കെ.ആദിത്യഹരി, ഇ.ഗോപികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ഉപഹാരവും, പൊന്നാടയും നൽകി ആദരിച്ചു. സപ്തതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന വാദ്യകുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉപഹാര സമർപ്പിച്ചു.അമ്പതോളം ചെണ്ടവാദ്യ പഠിതാക്കൾക്ക് പoനവാദ നത്തിനാവശ്യമായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പൂജിച്ച കൊട്ടിനായുള്ള ആദ്യ പുളിമുട്ടികൾ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വേദിയിൽ വച്ച് വിതരണം ചെയ്തു.കല്ലൂർഉണ്ണികൃഷ്ണൻ,ചൊവ്വല്ലൂർ മോഹന വാരിയർ, ഗുരുവായൂർ ശശി മാരാർ, തെച്ചിയിൽ ഷൺമുഖൻ, മുരളി അകമ്പടി, കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാററ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
Related Posts
കീഴിയേടം രാമൻ നമ്പൂതിരിയെ ക്ഷേത്ര പ്രവർത്തികളിലേക്ക് തിരിചെത്തിയ്ക്കണം…. ഭക്തജന കൂട്ടായ്മ
- admin
- February 10, 2026
- 0
ഗുരുവായൂർ :ക്ഷേത്രത്തിലെ ആചാര– അനുഷ്ഠാന ചടങ്ങുകളുടെ അറിവിന്റെ നിറവും , അതിരുദ്രയജ്ഞാചാര്യനും ദേവസ്വം കീഴ്ശാന്തി പരമ്പരയിലെ മുതിർന്നാംഗവുമായ കീഴിയേടം രാമൻ നമ്പൂതിരിയെ ദിവസങ്ങളോളമായിക്ഷേത്ര പ്രവർത്തികളിൽകാണപ്പെടാത്ത സ്ഥിതി വിശേഷത്തിൽ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും, പ്രവർത്തിയിൽ പങ്കാളികളാക്കണമെന്നും […]
നവകേരള സദസ്സ്; തീരദേശ പട്ടണം അണിഞ്ഞെരുങ്ങി
- Ramesh Chembil
- December 4, 2023
- 0
ഗുരുവായൂർ: നവകേരളസദസ്സിനായി തീരദേശ പട്ടണമായ ചാവക്കാട് അണിഞ്ഞെരുങ്ങി.അലങ്കാര ദീപങ്ങളുടേയും കമാനങ്ങളുടേയും ചാരുതയിൽ മുങ്ങി നിൽക്കുകയാണ് ചാവക്കാട്. സംസ്ഥാന മന്ത്രിസഭയൊന്നാകെ തിങ്കളാഴ്ച വൈകീട്ട് എത്തുന്ന ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിലേക്ക് ആയിരങ്ങളാണ് അവരെ കാണാനും നാടിന്റെ […]
എൽ ഡി സി വിജ്ഞാപനം നവം-30ന്
- Ramesh Chembil
- November 20, 2023
- 0
ഗുരുവായൂർ:വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് വിജ്ഞാപനം 2023 ഡിസംബറില്‍ പുറത്തിറക്കും. റി – സെറ്റ്ലൂടെ ആത്മവിശ്വാസത്തോടെ […]
