കീഴിയേടം രാമൻ നമ്പൂതിരിയെ ക്ഷേത്ര പ്രവർത്തികളിലേക്ക് തിരിചെത്തിയ്ക്കണം…. ഭക്തജന കൂട്ടായ്മ

ഗുരുവായൂർ :ക്ഷേത്രത്തിലെ ആചാര– അനുഷ്ഠാന ചടങ്ങുകളുടെ അറിവിന്റെ നിറവും , അതിരുദ്രയജ്ഞാചാര്യനും ദേവസ്വം കീഴ്ശാന്തി പരമ്പരയിലെ മുതിർന്നാംഗവുമായ കീഴിയേടം രാമൻ നമ്പൂതിരിയെ ദിവസങ്ങളോളമായിക്ഷേത്ര പ്രവർത്തികളിൽകാണപ്പെടാത്ത സ്ഥിതി വിശേഷത്തിൽ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും, പ്രവർത്തിയിൽ പങ്കാളികളാക്കണമെന്നും ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്ര ചൈതന്യവും, അഭിവൃദ്ധിയും ഉത്തരോത്തരം വർദ്ധിക്കുന്നത് അനുഷ്ഠാന – ആചാര- താന്ത്രിക ചടങ്ങുകളുടെ മേന്മയും , മികവും, കൃത്യതയുമാണെന്ന് ഭക്തരുടെ വിശ്വാസത്തിൽ ഇനി ക്ഷേത്രത്തിൽ ആചാര- അനുഷ്ഠാന – താന്ത്രിക ചടങ്ങുകളുടെ നിറസമൃദ്ധിയിൽ ബ്രഹ്മോത്സവം വന്നെത്തുകയുമാണ്. അതിനാൽ തന്നെ ക്ഷേത്ര ചടങ്ങുകളുടെ നിലവിലെ കീഴ്ശാന്തി കുടുംബാംഗങ്ങളിലെ മുതിർന്ന അംഗവും. പണ്ഡിതനും, ആചാര്യനും, പ്രവർത്തി നിപുണനുമായ കീഴിയേടം രാമൻ നമ്പൂതിരിയെ എത്രയും വേഗം തിരിച്ചെത്തിച്ച് അനുബന്ധ പ്രവർത്തികൾ ഏൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടായ്മ കൺവീനർ ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. അരവിന്ദാക്ഷമേനോൻ , രാമകൃഷ്ണൻ പുത്തംമ്പല്ലി,മനീഷ് നീലമന,എ.ജയറാം. ഹരി തിരുവെങ്കിടം,കെ. ഉണ്ണികൃഷ്ണൻ , വി. ഹരിദാസ് , രവി കാരക്കാട്, കെ. വിശ്വനാഥൻനായർ, മോഹനൻ തൈക്കാട് എന്നിവർ സംസാരിച്ചു. വിപുലമായ ഭക്തജന കൂട്ടായ്മയോഗം വിളിച്ച് കൂട്ടാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *