അജ്മീർ നേർച്ച സമാപിച്ചു

വടക്കേക്കാട്: തൊഴിയൂർ ഖാജാ ഫൗണ്ടേഷന്റെ കീഴിൽ വിവിധ പരിപാടികളോടെ നടന്നുവന്ന അജ്മീർ നേർച്ച ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണ വിതരണത്തോടെ സമാപിച്ചു. കെ.വി സൈദ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ഖാജാ നഗറിൽ നടന്ന പരിപാടിയിൽ ഹുസൈൻ തങ്ങൾ വിളയൂർ പ്രാർത്ഥന നടത്തി. സുലൈമാൻ ബാഖവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹുസൈൻ അൻവരി കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണിക്കോയ തങ്ങൾ, മഹല്ല് ഖത്വീബ് മുഹിയുദ്ദീൻ ദാരിമി, ഇബ്രാഹിം ഫാളിലി, അബ്ദുറഹ്മാൻ അർശദി, അബ്ദുൽ ഹകീം നിസാമി തുടങ്ങിയവർ മൗലിദിന് നേതൃത്വം നൽകി. ചാവക്കാട് ലേബർ ഓഫീസർ റഫീഖ് വി. കെ, ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ അശ്ഫാഖ്, നജീബ്, വി. കെ ഫൈസൽ, റസ്സാഖ് കെ. വി, മുസ്തഫ പൊന്നേത്ത്, ഹനീഫ, എ. പി മുഹമ്മദ്, എം. പി മുഹമ്മദ്‌, വി. എ മുഹമ്മദ്, പാവുക്കര മുഹമ്മദാലി,ഷംസുദ്ധീൻ നാറാണത്ത്, വി. എം ലത്തീഫ്, വി. കെ നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *