തിരൂർ വൈലത്തൂരിൽ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി 9 വയസുകാരൻ മരിച്ചതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു

മലപ്പുറം: തിരൂർ വൈലത്തൂരിൽ
അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മുഹമ്മദ് സിനാൻ എന്ന
9 വയസ്സുകാരന്റെ മരണ വാർത്തയറിഞ്ഞ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു.മുഹമ്മദ് സിനാൻ്റെ മുത്ദേഹം കാണാനെത്തിയ മുത്തശ്ശി വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി കുഞ്ഞലവി ഹാജിയുടെ ഭാര്യ അസ്യ (51) ആണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിച്ചത്. ഇന്നലെയാണ് വൈലത്തൂരിൽ 9 വയസ്സുകാരൻ അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി  ദാരുണമായി മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *