ചാവക്കാട് നഗരസഭയിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് തുടക്കമായി

ചാവക്കാട്:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ.എച്ച്.അക്ബർ നിർവഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി. പി സ്വാഗതം പറഞ്ഞു. തുടർന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി.പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു.വിപുലമായ ആക്ഷൻ പ്ലാൻലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഭാവി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി കൃത്യമായ ഒരു ആക്ഷൻ പ്ലാൻ യോഗത്തിൽ തയ്യാറാക്കി.ഡെപ്യൂട്ടി തഹസിൽദാർ ഫസൈൽ പി.വി,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്,കെ.എച്ച്.സലാം, സുബൂറ,കെ.പി.രഞ്ജിത്ത് കുമാർ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ സംസാരിച്ചു.ചാവക്കാട് പോലീസ്, കോസ്റ്റൽ പോലീസ്,എക്സൈസ് ഉദ്യോഗസ്ഥർ,വ്യാപാരി വ്യവസായി പ്രതിനിധികൾ,ജനപ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ,ഐസിഡിഎസ് സൂപ്പർവൈസർ,നഗരസഭ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *