‘മാലിന്യ മുക്‌ത നവകേരളം’മമ്മിയൂരിൽ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ്ങ്

ചാവക്കാട്: ‘മാലിന്യ മുക്‌ത നവകേരള’ത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  മമ്മിയൂർ എട്ടാം വാർഡ് കൗൺസിലർ കെ.സി സുനിലിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മാസ് ക്ലീനിങ്ങ് നടത്തി. എം.എം സുമേഷ്, സി.അനിൽകുമാർ, നമ്പിയത്ത് രാജഗോപാലൻ,സംഗീത സുരേന്ദ്രൻ, ആനി ജോൺസൻ,വർഗീസ്, കെ.ആർ ഗോപി,രതീഷ് കാക്കര, ജയതിലകൻ, ജോസ് പനക്കൽ, ബാബുരാജ്, ഉണ്ണിമോൻ,രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.മമ്മിയൂർ മുസ്‌ലീം പള്ളി പരിസരത്ത് നിന്ന് തുടങ്ങി കെ.എസ്.ഇ.ബി ഓഫീസ് വരെയുള്ള ഭാഗത്തെ റോഡിന്റെ രണ്ട് വശങ്ങളിലെ അടഞ്ഞ കാനകൾ, മുളംകാട് പിടിച്ച് റോഡിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി നിന്ന പ്രദേശം, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി വലിച്ചെറിഞ്ഞ് പോയവ, റോഡിനിരുവശവും വളർന്ന് നിൽക്കുന്ന പുൽചെടികൾ, കുമ്പാരമായി നിന്നിരുന്ന  മാലിന്യ കൂന  എന്നിവയെല്ലാം മാസ് ക്ലിനിങ്ങിന്റെ ഭാഗമായി വൃത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *