വടക്കേക്കാട്: ഗ്രാമപഞ്ചായത്തിലെ കൈരളി വായനശാല കെട്ടിടം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷനില്‍ (അപ്പു) അദ്ധ്യക്ഷത വഹിച്ചു. ബിജു പളളിക്കര, വായനശാല പ്രസിഡന്‍റ് മുസ്തഫ പി.എ, സെക്രട്ടറി ബൈജു വി.ജെ, ജനപ്രതിനിധികള്‍, വായനശാല പ്രവര്‍ത്തകര്‍, നാട്ടുകാര്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
വടക്കേക്കാട് കൗക്കാനപ്പെട്ടി കൈരളി വായനശാല കെട്ടിടോദ്ഘാടനം
