ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിൽ സി.പി.എം – ബി.ജെ.പി അന്തർധാര – ടി. എൻ പ്രതാപൻ

ഗുരുവായൂർ : ഗാന്ധിഘാതകര തൃപ്ത്തിപ്പെടുത്താനുള്ള സി.പി.എം – ബി.ജെ.പി അന്തർധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി. എൻ പ്രതാപൻ ആരോപിച്ചു. ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മേനേജ്മെൻ്റ് പദ്ധതി പ്രകാരം നഗരസഭ വികൃതമായി നിർമിച്ച ഗാന്ധി പ്രതിമ സന്ദർശിച്ച് സംസാരിക്കയായിരുന്നു പ്രതാപൻ. വികൃതമായി പ്രതിമ നിർമിച്ച ശില്പിയെ നഗരസഭ പരസ്യ വേദിയിൽ ആദരിക്കയുണ്ടായി. ഇത് സൂചിപ്പിക്കുന്നത് ആർ.എസ്.എസ്, സംഘപരിവാർ സംഘടനകളെ തൃപ്ത്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പ്രതാപൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.കെ. ആർ മണികണ്ഠൻ, ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ചാവക്കാട് നഗര സഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ നേതാക്കളായ ആർ. രവികുമാർ, കെ.പി.എ റഷീദ്, ആൻ്റോ തോമസ്, കെ.എച്ച് ഷാഹുൽ ഹമീദ്,അഡ്വ: കെ. ബി. ഹരിദാസ്, നാസർ വഞ്ചിക്കടവ്, സക്കീർ കരിക്കയിൽ,
ജലീൽ മുതുവട്ടൂർ, ചാവക്കാട് കൗൺസിലർ ഫൈസൽ കാനാംപുള്ളി എന്നിവരും പ്രതാപ നോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *