മഞ്ചേശ്വരം:ശുചിമുറിയിലെ വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടമ്പാർ മദർ ഇന്ത്യ മൈതാനത്തിനു സമീപം കടമ്പാർ വീട്ടിൽ കെ.എ.ഹാരിസിന്റെയും ഖൈറുന്നിസയുടെയും ഒരു വയസ്സും 2 മാസവും പ്രായമുള്ള ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം അയൽവീട്ടിൽ പോയി തിരിച്ചെത്തിയ ഫാത്തിമ വെള്ളംകുടിച്ച ശേഷം വീടിനകത്തേക്ക് കയറി.ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്നു നോക്കിയപ്പോഴാണ് ശുചിമുറിയിൽ വെള്ളം നിറഞ്ഞ ബക്കറ്റിൽ മുങ്ങിയ നിലയിൽ കണ്ടത്. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരങ്ങൾ:ഷാഹിന, ഷംന, ഹാരിഫ, അഹമ്മദ് കബീർ.
ശുചിമുറിയിലെ വെള്ളംനിറഞ്ഞ ബക്കറ്റിൽവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
