കടിക്കാട് കബഡി അക്കാദമി ഷെല്ലു സ്മാരക കബഡി ടൂര്‍ണമെന്റില്‍ പാലക്കാട് കെ.എല്‍.ബ്രദേഴ്‌സ് ജേതാക്കൾ

പുന്നയൂര്‍ക്കുളം:കടിക്കാട് കബഡി അക്കാദമിയുടെ ഷെല്ലു സ്മാരക കബഡി ടൂര്‍ണമെന്റില്‍ പാലക്കാട് കെ.എല്‍.ബ്രദേഴ്‌സ് ജേതാക്കളായി. കടിക്കാട് കബഡി അക്കാദമി രണ്ടാം സ്ഥാനം നേടി. 6 ടീമുകള്‍ പങ്കെടുത്തു. കടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അഷിത, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, ആലത്തയില്‍ മൂസ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഇന്ദിര പ്രഭുലന്‍, നബീല്‍ മുഹമ്മദ്, അമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് എ.ഡി.ധനീപ്, അക്കാദമി ചെയര്‍മാന്‍ സി.എം.നാസര്‍ ഹുസൈന്‍ എന്നിവര്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *