ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിൻ്റെ മുഖം മാറുന്നു;1കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്‌ച

ചാവക്കാട്: ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിൻ്റെ മുഖം മാറുന്നു. 1 കോടി രൂപയുടെ സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന്  ഉദ്ഘാടനം ചെയ്യും.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഗവ. സ്ക്കൂളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3 കോടി രൂപയുടെ പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപയുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് 1 കോടി രൂപയുടെയും കെട്ടിടം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു.  2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ബഹു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ 30 സ്ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി  അദ്ധ്യക്ഷത വഹിക്കുന്നതാണ്.  ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ,എന്‍.കെ അക്ബര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അജിതകുമാരി നഗരസഭ വൈസ് ചെയര്‍ പേഴ്സൺ അനീഷ്മ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സിലര്‍മാര്‍ ,പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *