നാലപ്പാടൻ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

പുന്നയൂർക്കുളം:നാലപ്പാടൻ പുരസ്കാരം ഗാന രചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും.
137-മത് നാലപ്പാടൻ
ജൻമദിനാഘോഷത്തോടനുബന്ധിച്ച്  ഒക്ടോബർ 7 ന് 3 മണിക്ക് പുന്നയൂർക്കുളം കുന്നത്തൂർ മന ഹെറിറ്റേജ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ
പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ടി.പി ഉണ്ണി അദ്ധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ സി. രാധാകൃഷ്ണൻ,
അനുസ്മരണ പ്രഭാഷണം നടത്തും.പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ,ടി. കൃഷ്ണദാസ്,എ.കെ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.ആശാ മേനോൻ, പി.മോഹൻ ബാബു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി
ഭാരവാഹികളായ ടി.പി ഉണ്ണി,പി.രാമദാസ്,അബ്ദുൽ പുന്നയൂർക്കുളം,സെക്കരിയ കുന്നച്ചാം വീട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *