ചാലിശ്ശേരി:പാലക്കാട്,തൃശൂർ,
മലപ്പുറം ജില്ലകളുടെ സംഗമ ഭൂമിയായ ചാലിശേരിയിലെ പ്രസിദ്ധമായ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് ഒന്ന് വെള്ളിയാഴ്ച ആഘോഷിക്കും.പൂരം കെടിയേറിയതോടെ തട്ടകങ്ങൾ ഉത്സവ തിമർപ്പിലാണ്.തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉൾപ്പെടെ 46 ഓളം ആനകൾ അണിനിരക്കുന്ന പൂരത്തെ വരവേൽക്കാൻ നാടൊരുങ്ങി.98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ പൂരത്തിനായി ക്ഷേത്രത്തിൽ മകര ചൊവ്വയുടെ പിറ്റേ ദിവസം കളരിയിൽ നിന്നുള്ള ആദ്യ പറ ആരംഭിച്ചു. കുംഭം അഞ്ചിന് ഞായറാഴ്ച കുണ്ടൂരിൽ നിന്നുള്ള അവസാന പറക്ക് ശേഷം കുണ്ടൂർ ക്ഷേത്രത്തിൽ നിന്ന് നടചൊല്ലി മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി.ദീപാരധന ,ചുറ്റുവിളക്ക് ,പറയെടുപ്പ് ,പള്ളിപ്പാന എന്നിവക്ക് ശേഷം ക്ഷേത്ര ഊരാളൻ കോതിരമന വലിയ വാസുദേവൻ നമ്പൂതിരിപ്പാട് പൂരത്തിന് കൂറയിട്ടു.പതിമൂന്നാം കൂത്തിനാണ് ഇത്തവണ മുലയം പറമ്പത്ത്കാവ് പൂരാഘോഷം നടക്കുക.ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക് തോൽപ്പാവകൂത്ത് ,വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് ചൊല്ലൽ എന്നിവ നടക്കും
ഏഴാം കൂത്ത്മുതൽ 11-ാം കൂത്ത് വരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും.പൂര ദിവസം ഉച്ചക്ക് നടക്കൽ പറയും നടക്കും. തട്ടകത്തെ
53 ഉത്സവ ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പൂരം തലേ ദിവസമായ വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധമായ പൂരവാണിഭ്യവും നടക്കും.ഉത്സവ ദിവസം വൈകിട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ പടിഞ്ഞാറെമുക്ക് ആഘോഷ കമ്മിറ്റിക്ക് വേണ്ടി ഗജവീരൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉൾപ്പെടെ 46 ഓളം ആനകൾ അണിനിരക്കും.പൂര നടത്തിപ്പിനായി വൻ സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്
