കുന്നംകുളം: അഞ്ഞൂർ ശിവ ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന വെള്ളി മാലകളും ഗോളകവും കവർന്നു.അർദ്ധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ജീവനക്കാരൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരംഅറിയുന്നത്.ശ്രീകോവിലിൻ്റെ വാതിൽ പൂട്ട് തകർത്ത നിലയിലായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലയും ഗോളകയും മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. കുന്നംകുളം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. സംഭവത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
അഞ്ഞൂർ ശിവക്ഷേത്രത്തിൽ മോഷണം;വെള്ളി ആഭരണങ്ങൾ കവർന്നു
