എംഎൽഎ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ വാട്സാപ്പിൽ;മന്ത്രി വീണ ജോർജ്‌ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ
എംഎൽഎ.എൻ കെ അക്ബറിൻ്റെ ഓഫീസിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടികൾ ഇനി മുതൽ പരാതിക്കാരൻ്റെയും അപേക്ഷകന്റെയും
വാട്സാപ്പിൽ ലഭ്യമാക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്‌ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പരാതികളുടെ തുടർനടപടികളുടെ വിവരങ്ങളും വാട്സ്ആപ്പ് വഴി ലഭ്യമാക്കുമെന്നും ഇതുവഴി പരാതിക്കാരനും അപേക്ഷകനും താൻ നൽകിയ പരാതിയുടെയും അപേക്ഷയുടെയും
വിവരങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കാൻ കഴിയുമെന്നും എൻ.കെ.അക്ബർ എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *