ഗുരുവായൂർ: വെറുപ്പിൻ്റെ ലോകത്ത് സ്നേഹ കടകൾ തുറക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. യുദ്ധം വെറുപ്പിൻ്റെ ഒരു ശബ്ദമാണ്. ലോകം മുഴുവൻ യുദ്ധത്തിന് എതിരായി ശബ്ദിക്കുന്ന ഒരു കാലമാണിത്.
സത്യസന്ധതയും നീതിയും സനാതനധർമ്മവും മനുഷ്യരിലെത്തിക്കുകയാണ് വാർത്തകളുടെ പ്രത്യേകതയെന്ന് ടി എൻ പ്രതാപൻ എം.പി.ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ വെമ്പ് സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധമായ വാർത്തകൾ അറിയുക, കേൾക്കുക എന്നത് മനുഷ്യൻ്റെ ധാർമ്മീകമായ അവകാശമായി മാറിയ ഒരു ലോകത്താണ് നാം ജീവിക്കുന്നത് അതിന് ഒരു നല്ല, നിഷ്പക്ഷമായ, നീതിപൂർവ്വമായ വാർത്താ ചാനൽ വേണം ഗുരുവായൂരിൽ നിന്നാരംഭം കുറിക്കുന്ന ഗുരുവായൂർ സിറ്റി ന്യൂസ് ഓൺലൈൻ ചാനലിന് അതിന് കഴിയും. നേരിൻ്റെ, നേരറിവിൻ്റെ ദൃശ്യങ്ങളും വാക്കുകളും അതിലൂടെ കേൾക്കാൻ കഴിയട്ടെ. മത സൗഹാർദ്ദത്തിൻ്റെ സംഗമഭൂമിയാണ് ഗുരുവായൂർ. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ലോക പ്രസിദ്ധമാണ് അത് പോലെ പാലയൂർ ചർച്ചും ലോക പ്രസിദ്ധമാണ്, മണത്തല പള്ളിയും എല്ലാ വിശ്വാസികളുടെയും കേന്ദ്രമാണ്.

ഫോട്ടോസ്: സുനിൽ വൈലത്തൂർ…
അങ്ങനെ വിശ്വാസികളുടെ കേന്ദ്രമായ ഗുരുവായൂരിലെ പുണ്യ ഭൂമിയിൽനിന്നും ഗുരുവായൂർ സിറ്റി ഓൺലൈൻ ചാനൽ ആരംഭിക്കുമ്പോൾ നേരറിവ് പ്രതീക്ഷിക്കുന്നു. ആ നേരറിവ് കേൾക്കാനും കാണാനും വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും പ്രതീക്ഷയോടെ അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അദ്ധ്യക്ഷത വഹിച്ചു. രമേഷ് ചേമ്പിൽ, ശ്രീധരൻ മാക്കാലിക്കൽ, സുനിൽ വൈലത്തൂർ തുടങ്ങിയവർ സംബന്ധിച്ചു
