തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. മറ്റ് എട്ട് ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലർട്ട്
14-07-2024: മലപ്പുറം, കണ്ണൂർ, കാസർകോട്
15-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്
16-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്്
17-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ അലർട്ട്
14-07-2024: ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, ഇടുക്കി, എറണാകുളം, കോഴിക്കോട്
15-07-2024:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
16-07-2024:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം
17-07-2024:ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്
18-07-2024:എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓറഞ്ച് അലർട്ട്
14-07-2024: മലപ്പുറം, കണ്ണൂർ, കാസർകോട്
15-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്
16-07-2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്്
17-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കൻ കേരള തീരംമുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോടുകൂടിയ മിതമായ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന തിരമാലയ്ക്ക് സാധ്യത
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
