അടുത്ത ഞായറാഴച വിവാഹിതനാവേണ്ട പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

എരമംഗലം:ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്.   ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ്‌ 21.ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. ഖബറടക്കം നടത്തി

Leave a Reply

Your email address will not be published. Required fields are marked *