ഗുരുവായൂർ:ഗുരുവായൂർ കരുണ ഹാളിൽ വച്ചു ചാവക്കാട് ഐ കെയർ ഹോസ്പിറ്റൽ സൗജന്യ നേത്ര ചികിത്സാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോക്ടർ ഷാലോസ് നോവയുടെ നേതൃത്വത്തിൽ 8 പേർ അടങ്ങുന്ന മെഡിക്കൽ ടീമാണ് പരിശോധന നടത്തിയത്.കരുണ ചെയർമാൻ കെ.ബി. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ.കെ. ബക്കർ സ്വാഗതം പറഞ്ഞു.ഡോക്ടർ ഷാലോസ് നോവാ, ശ്രുതി , രേഷ്മ , നജുമനീസ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ക്യാമ്പിൽ വിതരണം ചെയ്തു.
ദൃശ്യം ചാവക്കാട് – കരുണ സൗജന്യ മെഡിക്കൽ ക്യാമ്പ്
