വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രോത്സവത്തിന് പകിട്ടേകാൻ ഗജരാജ കേസരി തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വരുന്നു.2024 ഏപ്രിൽ 23ന് നടക്കുന്ന ഉത്സവത്തിൽ ഭഗവതി പൂരാഘോഷ കമ്മറ്റിക്ക് തിടമ്പേറ്റാനാണ് രാമൻ വരിക. കേരളത്തിൽ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും പൊക്കമുള്ളതും ഏഷ്യയിൽ ഉയരത്തിൽ ഒന്നാം സ്ഥാനവും രാമനാണ്. ഇന്ന് നടന്ന ലേലത്തിൽ ഭഗവതി പുരാഘോഷ കമ്മറ്റി അഞ്ച് ലക്ഷത്തിനാണ് രാമനെ ഏക്കം എടുത്തത്. തൊട്ടു പിന്നിൽ ഞമനേങ്ങാട് സഹൃദയ പൂരാഘോഷ കമ്മറ്റിയും ഉണ്ടായിരുന്നു.4,95000 രൂപയ്ക്കാണ് സഹൃദയ ലേലം വിളിച്ചത്. ഇവരെ കൂടാതെ
സംഘമിത്ര ഞമനേങ്ങാട്,
നവോദയ ഞമനേങ്ങാട്,
യുവനക്ഷത്ര ഞമനേങ്ങാട്,
ഗാങേർസ് ചിറമനേങ്ങാട് എന്നീ ആഘോഷ കമ്മറ്റികളും ലേലത്തിൽ പങ്കെടുത്തു. ഉത്സവത്തിന് രാമനു പുറമെ പുതുപ്പള്ളി കേശവനും ഭഗവതി പൂരാഘോഷ കമ്മറ്റിക്ക് വേണ്ടി തിടമ്പേറ്റും.പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ മേളവും ഉത്സവപ്രേമികൾക്കായി ഭഗവതി പൂരാഘോഷ കമ്മറ്റി ഒരുക്കുന്നുണ്ട്. മന്ദലാംകുന്ന് അയ്യപ്പൻ, പാമ്പാടി രാജൻ , ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ തുടങ്ങി വൻ ഗജ നിര ഇത്തവണത്തെ ചക്ക പൂരത്തിന് കൊഴുപ്പേകും

