ഗുരുവായൂർ:വാദ്യ പ്രതിഭകൾക്ക് സ്നേഹാദരം നൽകി ഗുരുവായൂർ ചിങ്ങ മഹോത്സവ കൂട്ടായ്മ. ദേവസ്വത്തിൻ്റെ ശ്രീ ഗുരുവായൂർ ക്ഷേത്ര കലാപുരസ്ക്കാരം നേടിയവാദ്യ വിദ്യാൻ പെരിങ്ങോട്ചന്ദ്രൻ , അറുപതിന്റെ നിറവിലെത്തിയ ഗുരുവായൂർ ക്ഷേത്ര അടിയന്തര വാദ്യ പ്രതിഭ ഗുരുവായൂർ ശശിമാരാർ, മഞ്ജുളാൽത്തറ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശ്, പഞ്ചവാദ്യ പ്രതിഭ പ്രമോദ് കൃഷ്ണ തുടങ്ങി ശ്രേഷ്ഠ വാദ്യ കലാകാരന്മാർക്ക് ചിങ്ങ മഹോത്സവ സമാപനം കുറിച്ച, തിരുവോണ കൂട്ടായ്മയിൽ സ്നേഹാദരം നൽകി അനുമോദിച്ചു. രുഗ്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിങ്ങ മഹോത്സവ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന കൂട്ടായ്മ ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. ഉപഹാരവിതരണവും നിർവഹിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷനായി. കലാമണ്ഡലം വിസിറ്റിംങ് പ്രൊഫസർ കൂടിയായ പെരിങ്ങോട് ചന്ദ്രൻ മുഖ്യാതിഥിയായി. മഹോത്സവ കമ്മിറ്റി കൺവീനർ രവിചങ്കത്ത് ആമുഖപ്രസംഗം നടത്തി. ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനേസ്ട്രർ .ആർ . നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ലിജിത്ത് തരകൻ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ,ഡോ. സോമസുന്ദരൻ, ശശി കേനാടത്ത് ചൊവ്വല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മറ്റുവിവിധ ശ്രേഷ്ഠവ്യക്തിത്വങ്ങളായ പ്രവാസിഷെയ്ക്ക് ബാബ പുരസ്ക്കാരം നേടിയ രവി ചങ്കത്ത് , നഗരസഭ കർഷക പുരസ്ക്കാര അവാർഡ് ജേതാവ് സേതു കരിപ്പോട്ട്, മികവുറ്റസാരഥ്യ വനിത നിർമ്മല നായകത്ത് , മികച്ചശ്രീകൃഷ്ണവേഷം കെട്ടിയ ദേവനന്ദഎന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ഓണ കൂട്ടായ്മയും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ജയറാം ആലക്കൽ, ഐ.പി.രാമചന്ദ്രൻ , മുരളി അകമ്പടി, രാധാ ശിവരാമൻ,പ്രഹ്ലാദൻ മാമ്പറ്റ , ശ്രീകുമാർ പി നായർ ,ബാബു വീട്ടിലായിൽ എം ഹരിദാസ് , വി.ബാലകൃഷ്ണൻ നായർ , സി. മോഹനകൃഷ്ണൻ ,കാർത്തിക കോമത്ത് , രാധാമണി ചാത്തനാത്ത്, ജയശ്രീ രവികുമാർ ,ബിന്ദുദാസ്, ശാന്താമണ്ണുങ്ങൽ എ. തങ്കമണിയമ്മ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി
വാദ്യ പ്രതിഭകൾക്ക് സ്നേഹാദരം നൽകി ചിങ്ങമഹോത്സവ കൂട്ടായ്മ
