പുന്നയൂർക്കുളം: പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ )യുടെ പേരിലുള്ള സ്വലാത്ത് എല്ലാ പ്രതിസന്ധിക്കും കാരണമാണ്. ആത്മാർത്ഥതയോടെ സ്വലാത്ത് ചൊല്ലി വിജയം വരിക്കാൻ ഓരോ വിശ്വാസിയും തയ്യാറാവണമെന്ന് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് തങ്ങൾ അഭിപ്രായപ്പെട്ടു. അണ്ടത്തോട് തങ്ങൾപടി മസ്ജിദുൽ ഇലാഹിയ്യയിൽ എല്ലാ മാസവും നടത്തി വരുന്ന നാരിയ സ്വലാത്തിന്റെ ഇരുപത്തി അഞ്ചാം വാർഷിക ദുആ സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദുൽ ഇലാഹിയ്യ പ്രസിഡണ്ട് ഹംസത്ത് ചോലയിൽ അധ്യക്ഷനായി. ഖത്തീബ് ഹുസൈൻ അശ്‌റഫി ആമുഖ പ്രഭാഷണവും റൈഞ്ച് കൺവീനർ ജസീൽ റഹ്‌മാനി മുഖ്യ പ്രഭാഷണവും നിർവഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് അശ്‌റഫി,ആറ്റക്കോയ തങ്ങൾ,സി.ബി റഷീദ് മൗലവി, മഹല്ല് മുദരീസ് അബ്ദുൽ മജീദ് ഫൈസി, സിറാജ് ഫൈസി,കോയ മുസ്‌ലിയാർ, അബൂബക്കർ ഹാജി,തുടങ്ങിയവർ നേതൃത്തം നൽകി സെക്രട്ടറി അഷ്‌റഫ് ഹാജി നന്ദി പറഞ്ഞു
സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും
