കോഴിക്കോട് സാമൂതിരി പി.കെ. കേരളവർമ്മ സാമൂതിരി രാജ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ:കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റ പി.കെ. കേരളവർമ്മ സാമൂതിരി രാജ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ,മനോജ് ബി നായർ, കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൃഷ്ണനാട്ടം കലാകാരൻമാരുടെ ആചാരപരമായ അകമ്പടിയോടെ പി.കെ. കേരളവർമ്മ സാമുതിരി രാജയും അടുത്ത കുടുംബാംഗങ്ങളും ക്ഷേത്ര ദർശനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *