ഗുരുവായൂർ:പ്രതിക്ഷേധജ്വാലയുയർത്തി സത്യാഗ്രഹ എം.എൽ.എമാർക്ക് ഐക്യദാർഢ്യ പ്രകടനവുമായി കോൺഗ്രസ്സ്.പൊതുപ്രവർത്തകരെ ക്രൂര മർദ്ദനം നടത്തി വിലസുന്ന പോലീസുകാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ടു കൊണ്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യൂ.ഡി.എഫ് എം എൽ .എമാർക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ജ്വാലയുമായി നഗരത്തിൽ പ്രകടനം നടത്തി. കൈരളി ജംഗഷനിൽ നിന്ന് ആരംഭിച്ച് പ്രകടനം നഗരംചുറ്റി പടിഞ്ഞാറെ നടയിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. നേതാക്കളായ ആർ.രവികുമാർ , കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്, സി.എസ് സൂരജ് , പി.ഐ. ലാസർ , ഷൈലജദേവൻ, സ്റ്റീഫൻ ജോസ് , പ്രദീഷ് ഓടാട്ട്, സി.ജെ. റെയ്മണ്ട്, ടി.വി.കൃഷ്ണദാസ്,വി.എസ്. നവനീത് , സിന്റോ തോമാസ്എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഒ.പി. ജോൺസൺ, വി.എ. സുബൈർ, പ്രിയാ രാജേന്ദ്രൻ , ശശി പട്ടത്താക്കിൽ, എം.വി. രാജലക്ഷ്മി,സി. അനിൽകുമാർ , പ്രകാശ് പൊനൂസ്, നൗഷാദ് കാരക്കാട്, കെ.വിശ്വനാഥൻ, പ്രേം ജി മേനോൻ, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, എം.എൽ.ജോസഫ് എന്നിവർ നേതൃത്വം നൽകി
ഗുരുവായൂരിൽ കോൺഗ്രസ് പ്രതിക്ഷേധജ്വാല
