ഗുരുവായൂർ കേശവൻ അനുസ്മരണം ആചാര-അനുഷ്ഠാനങ്ങൾ പാലിച്ച് നടത്തണം;സംസ്കാര സാഹിതി കൂട്ടായ്മ

ഗുരുവായൂർ:കേശവൻ അനുസ്മരണം മുൻവർഷങ്ങളെ പോലെ നടത്താൻ ഗുരുവായൂർ ദേവസ്വം നടപടികൾ സ്ഥീകരിയ്ക്കണമെന്ന് സംസ്ക്കാര സാഹിതി കലാകാര കൂട്ടായ്മ.ചരിത്ര താളുകളിൽ തന്നെ ഇദംപ്രഥമമായി നടത്തിപോരുന്ന ഗുരുവായൂർ ഏകാദശി ദശമി ദിനത്തിൽ (ഗുരുവായൂർ കേശവൻ ചരമ വാർഷിക ദിനം കൂടിയാണ് )ഗജവീരൻ ഗുരുവായൂർ കേശവൻ അനുസ്മരണം എത്രയുംവേഗം നിർദേശങ്ങളും നിബന്ധനകളും ഉൾപ്പെടെ എല്ലാതടസ്സങ്ങളും നീക്കി കിട്ടുന്നതിന് സത്വര നടപടികൾ സ്ഥീകരിച്ച് ഗജരാജൻ അനുസ്മരണം പതിവുപോലെ
ആചാര-അനുഷ്ഠാന ചടങ്ങുകളെ പോലെ വേണ്ട പ്രാധാന്യവും ആവശ്യകതയും നൽകി മുൻവർഷങ്ങളെ പോലെ ഗജവീരന്മാരുടെനീണ്ടനിരയുള്ളഅകമ്പടിയോടെ ഘോഷയാത്ര നടത്തുന്നതിനും തുടർന്ന് ശ്രീവത്സം പരിസരത്തുള്ള ഗജരാജ കേശവ പ്രതിമയിൽ പ്രൗഢിയോടെ സ്മരണാജ്ഞലി അർപ്പിക്കുന്നതിനും എല്ലാ തടസ്സങ്ങളും മാറ്റികിട്ടുന്നതിനും വേണ്ടനടപടികൾ കൈകൊണ്ട് സുഗമമാക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.ഗുരുവായൂരിന്റെയും ഇന്നലകളുടെയും സ്മരണയിൽഎക്കാലവുംജ്വലിയ്ക്കുന്നഅദ്ധ്യായമാണ് ഗജരാജ അനുസ്മരണമെന്നുംഅത് ഉൾകൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.സാഹിതിപ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ പി നാരായണൻ വിഷയാവതരണം നടത്തി. ഇ.ജയപ്രകാശ്, ടി. ചന്ദ്രശേഖരൻ ,കെ. മണികണ്ഠൻ,ഷൺമുഖൻ.ടി, എം.പ്രഭാകരൻ,വി.മുരളി, എൻ.പ്രദീപ്,കെ.നാരായണൻ നായർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *