അകലാട് മൂന്നയിനി  നിവാസികളുടെ പട്ടയ പ്രശ്നത്തിന് ഉടൻ പരിഹാരമാകും

പുന്നയൂർ: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പുന്നയൂർ വില്ലേജ് പരിധിയിൽപ്പെട്ട റീ സർവേ 35 /1,47/1 ഭൂമികളിൽ വീട് വെച്ച് വർഷങ്ങളായി താമസിച്ചു വരുന്ന എഴുപതോളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഇടപെട്ട് പ്രത്യേകം ചുമതല നൽകിയ
സർവ്വെയർമാരായ സി.വി.ദിവ്യ, എസ്.സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ പുരോഗമിക്കുന്നത്.സർവ്വേ നടപടികൾ പൂർത്തിയായാൽ ഉടൻ പട്ടയം നൽകാൻ കഴിയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.നീണ്ട കാലമായി ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ഒരു ഗൗരവപ്പെട്ട പ്രശ്നത്തിന് പരിഹാരമാവുകയാണ്.എൻ.കെ.അക്ബർ എംഎൽഎയുടെയും പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ്  പ്രശ്നത്തിന്
പരിഹാരമായത്. സർവ്വേ നടക്കുന്ന സ്ഥലം എം എൽ എ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *