വീട്ടുമുറ്റത്തെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി

തൃശൂര്‍: ശക്തമായ മഴയിൽ വീട്ടുമുറ്റത്തെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. അതിഥി ആരെന്നറിയണ്ടേ കുഞ്ഞനൊരു
നക്ഷത്ര ആമ.ചെറുതുരുത്തി പള്ളിവളപ്പിൽ ഹംസയുടെ വീടിനു മുന്നിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ ഒലിച്ചുവന്നതാണ് ആമ. മായന്നൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച്  ഓഫീസർ ജയപ്രസാദ് എം വി യുടെ നേതൃത്വത്തിലുള്ള സംഘം ആമയെ ഏറ്റെടുത്തു. അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ ആമയെ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആമയെ കണ്ടെത്തിയത് നാട്ടുകാര്‍ക്കും കൗതുകമായി. സംഭവം അറിഞ്ഞ് നിരവധി പേരാണ് ആമയെ കാണാനായി ഹംസയുടെ വീട്ടിലേക്കെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *