പഴമയുടെ പ്രതാപം വീണ്ടെടുത്ത പുഴിക്കളയിലെ തണ്ണീർ പന്തൽ കാടുകയറി നശിക്കുന്നു

പുന്നയൂർക്കുളം: പഴമയുടെ പ്രതാപം നിലനിർത്താൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചിലവിട്ടു നവീകരിച്ച പുഴിക്കളയിലെ തണ്ണീർ പന്തൽ കാടുകയറി നശിക്കുന്നു. പൂഴിക്കള പൊതുമരാമത്ത് റോഡരികിലുള്ള തണ്ണീർ പന്തലാണ് പരിപാലിക്കാനാളില്ലാത്തതിനാൽ  കാടുകയറി നശിക്കുന്നത്. രണ്ടു വർഷം മുമ്പാണ് തണ്ണീർ പന്തൽ പഞ്ചായത്ത് ഏറ്റെടുത്തത്.കഴിഞ്ഞ വർഷം 7 ലക്ഷം രൂപ ചെലവിട്ടു പഞ്ചായത്ത് തണ്ണീർ പന്തൽ നവീകരിച്ചിരുന്നു. പിന്നീട് പഞ്ചായത്തധികൃതർ തിരിഞ്ഞു നോക്കാതിരുന്നതോടെ തണ്ണീർ പന്തലിനോടു ചേർന്നുള്ള കിണറിൽ പാഴ്ചെടികൾ വളരുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ്
വാണിജ്യാവശ്യങ്ങൾക്കും തലചുമടുമായി വരുന്നവർക്കും ദാഹജലം
നൽകുന്നതിനും,ചുമട് ഇറക്കി വിശ്രമിക്കുന്നതിനുമായി
പ്രജാ തല്പരരായ രാജാക്കൻമാരാണ് തണ്ണീർപന്തൽ
നിർമ്മിച്ചതെന്ന് പറയുന്നു. പുന്നയൂർക്കുളം ഉൾപ്പെടുന്ന വന്നേരി നാട്ടിലെ പ്രധാന
വാണിജ്യകേന്ദ്രമായിരുന്ന പൂഴിക്കള അങ്ങാടി.രാപകലില്ലാതെ ജന നിബിഡമായിരുന്ന
പൂഴിക്കള അങ്ങാടിയിൽ എത്തുന്നവർക്ക് വളരെ ആശ്വാസമായിരുന്ന തണ്ണീർ പന്തലിനെ പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

Leave a Reply

Your email address will not be published. Required fields are marked *