ഗുരുവായൂർ:പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികൾ അട്ടിമറിക്കുന്നവർക്കെതിരെ കേരളം മുഴുവൻ ശബ്ദം ഉയർത്തണമെന്ന് സുരേഷ് ഗോപി. ഒരു കോവിഡ് വന്ന് കഴിയുമ്പോഴെക്കും കണ്ടയ്മെൻ്റ് സോൺ എന്നാണ് പറയുന്നത്. മുറിക്കകത്ത് അടച്ചിരിക്കൂ എന്ന് പറയുമ്പോൾ അതിന് രാജ്യത്ത് എല്ലാവർക്കും അടച്ചിരിക്കാനുള്ള മുറിവേണ്ടേ, ആ ഉറപ്പാണ് ആവാസ് യോജന പോലുള്ള പദ്ധതികൾ കൊണ്ട് നടപ്പിലാക്കുന്നത്.ലൈഫ് മിഷ്യനായാലും തള്ളി പറയുന്നില്ല, കേരളസർക്കാരിൻ്റെതായാലും ഒരിക്കിലും കുറച്ചു കാണുന്നില്ലന്നും അദേഹം പറഞ്ഞു.പാവപ്പെട്ടവന് അടച്ചുറപ്പുള്ള കൂര ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികളുടെ ലക്ഷ്യം. അതിന് തുരഗം വെക്കുന്നവർക്കെതിരെ കേരളം മുഴുവൻ ശബ്ദം ഉയരണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
ഗുരുവായൂരിൽ നടന്ന വൃക്ഷ തൈ വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബി ജെ പി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന.സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ,വാസുദേവൻ മാസ്റ്റർ,സുജയൻ മാമ്പുള്ളി,
മുൻസിപ്പൽ കൗൺസിലർമാർ,ബിജെപി മണ്ഡലം ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജില്ലയിലെ എല്ലാ ബൂത്തുകളിലേക്കുമുള്ള ലക്ഷ്മി തരൂ വൃഷതൈകളുമായി പോകുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫും സുരേഷ് ഗോപി നിർവഹിച്ചു
കൂടുതൽ വീഡിയോസ് കാണാം…
