സൗജന്യ വൃക്ക പരിശോധന ക്യാമ്പ് നടത്തി

വടക്കേക്കാട് :തണൽ ഡയാലിസിസ് സെൻ്ററിൻ്റെയും വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡയാലിസിസ് സെൻ്ററിൽ വെച്ച് സൗജന്യ വൃക്ക പരിശോധന ക്യാമ്പ് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.തണൽ പ്രസിഡൻ്റ് കെ. വി അബ്ദു ആദ്ധ്യക്ഷ്യത വഹിച്ചു. വാർഡ് മെമ്പർ ബീന സുരേന്ദ്രൻ ആശംസകൾ നേർന്ന് സംസാരിച്ചു.വടക്കേക്കാട് സി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ അശോക് വൃക്കരോഗങ്ങളെ സംബന്ധിച്ചും തണൽ സോഷ്യൽ വർക്ക് വിഭാഗം ഹെഡ് എ.ബി ബൈജു പൊതുജന ആരോഗ്യത്തെ കുറിച്ചും ക്ലാസ് എടുത്തു.റിൻസ് ലാൽ സ്വാഗതവും കെ.ലത്തീഫ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *