വടക്കേകോട്: ഗ്രാമ പഞ്ചായത്ത് ഞമനേങ്ങാട് 14ാം വാർഡിലെ രണ്ട് അംഗനവാടിയിലെ കുരുന്നുകൾക്ക് ബാഗും കുടയും അടങ്ങിയ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.വാർഡ് അംഗവും പഞ്ചായത്ത് വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ നിഷ ബിനോജ് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് മെമ്പർ എം ജെ മേരി ഉദ്ഘാടനം ചെയ്തു.ബിനോജ് ഞമനേങ്ങാട്, രാജേഷ്, സിദ്ധാർത്ഥൻ, സുബി ചേമ്പിൽ,ബിനോജ് മൂത്തേടത്ത്,അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. അമ്പല പറമ്പ് അംഗനവാടിയിലെ കുരുന്നുകൾക്കുള്ള കുടകൾ ഭഗവതി പുരോഘോഷകമ്മിറ്റിയും ബാഗുകളും മറ്റു പഠനോപകരണങ്ങളും പ്രവാസികളും നാട്ടിലെ സുമനസുകളുമാണ് സ്പേൺസർ ചെയ്തത്
ഞമനേക്കാട് 14ാം വാർഡിലെ അംഗനവാടി കുരുന്നുകൾക്ക് ബാഗും കുടയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു
