ചാവക്കാട്:പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത സംഭവത്തിൽ പ്രതിക്ക് 93 വർഷം തടവും 5.6 ലക്ഷം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു . ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ ഷംസുദീൻ മകൻ സിയാദ്(33) നെയാണ് ചാവക്കാട് പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം 32 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത് . പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.2017 ഡിസംബർ മാസം വെക്കേഷനിലും അതിന് മുൻപ് ഒരു ദിവസവും കുട്ടിയെ ബാലികയെ ബലാൽസംഘം ചെയ്തും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി നൽകുകയും ചെയ്തു. ചാവക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ ജി സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും അന്നത്തെ ഗുരുവായൂർ അസി. പോലീസ് കമ്മീഷണറായിരുന്ന പി എ ശിവദാസൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത് അഡ്വ.നിഷ സി എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സി പി ഒ മാരായ സിന്ധു, പ്രസീദ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Related Posts
ലാപ്ടോപ്പുകൾ വിതരണം ചെയ്തു
- Ramesh Chembil
- February 4, 2025
- 0
പുന്നയൂർ:ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡിഗ്രി,പിജി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പുകളുടെ വിതരണം നടത്തി. 4 ലക്ഷം രൂപ ചിലവിൽ പത്തുപേർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി […]
പുന്നയൂർക്കുളം പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു
- Ramesh Chembil
- July 11, 2024
- 0
പുന്നയൂർക്കുളം: പെരിയമ്പലം ബീച്ചിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു.കഴിഞ്ഞ ദിവസമാണ് ഡോൾഫിന്റെ ജഡം തീരത്തടിഞ്ഞത്.ചീഞ്ഞഴുകിയ ജഡത്തിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ;മേയ് ഒന്ന്,രണ്ട് തീയതികളിൽ ദർശന നിയന്ത്രണം
- admin
- April 24, 2026
- 0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് 1, 2 തീയതികളിൽ ശുദ്ധി ചടങ്ങുകൾ നടക്കും.ഗുരുവായൂരപ്പന് മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മേയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ.മേയ് 3 ഞായറാഴ്ചഅയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച […]
