എൽഡിഎഫ് പുന്നയൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും തിങ്കളാഴ്ച

പുന്നയൂർ:പുന്നയൂർപഞ്ചായത്ത്  വാതക ശ്മശാനം അടച്ചുപൂട്ടിയാണ് യുഡിഎഫ് ഭരണിക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് ധർണയും തിങ്കളാഴ്ച നടത്തും.ശ്മശാനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ അടിയന്തിരമായി പരിഹരിച്ച് ശ്മശാനം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കലാണ് ഭരണസമിതിയുടെ ചുമതല.എന്നാൽ കഴിവുകേടിന്റെ പ്രതീകമായ യുഡിഎഫ് ഭരണസമിതി
ശ്മശാനം അടച്ചുപൂട്ടിയിരിക്കുകയാണ്. അകാരണമായി
ശ്മശാനം അടച്ചുപൂട്ടിയ യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരെയാണ് മാർച്ച്. സമരം സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ സംസാരിക്കും. എൽഡിഎഫ് നോർത്ത് മേഖലാ കമ്മിറ്റിയുടെ റാലി എടക്കര യുവധാര പരിസരത്തുനിന്നും. സൗത്ത് മേഖലാ കമ്മിറ്റിയുടെ റാലി എടക്കര വില്ലേജ് ഓഫീസ് പരിസരത്തുനിന്നും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *