തെക്കേ ഗോപുര നട തുറന്നു; പൂരാവേശത്താൽ തൃശൂർ

തൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം കുറിച്ച് ഗോപുരനട തുറന്നു. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം.മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തെ തുടർന്ന് ഇത്തവണ വെടിക്കെട്ടും ആർഭാടങ്ങളും ഒഴിവാക്കിയാണ് പൂരം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *