എല്ലാം വിഭാഗം മാധ്യമ പ്രവർത്തകർക്കും തുല്യനീതി ഉറപ്പാക്കണം- കേരള പത്ര പ്രവർത്തക അസോസിയേഷൻ

തൃശൂർ :എല്ലാം വിഭാഗം മാധ്യമപ്രവർത്തകർക്കും തുല്യനീതി ഉറപ്പാക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അധികൃതരോട
ടാവിശ്യപ്പെട്ടു.തൃശൂർ മോത്തി മഹൽ ഹാളിൽ ചേർന്ന യോഗം അസോസിയേഷൻ
സംസ്ഥാന പ്രസിഡൻ്റ് മധു കടത്തുരുത്തി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന. സെക്രട്ടറി സലീം മുഴിക്കൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ധനഞ്ജയൻ, ബൈജു മേലാഞ്ചേരി, സെക്രട്ടറിമാരായ വി.എസ് ഉണ്ണികൃഷ്ണൻ I അഭിലാഷ് പിണറായി, മനോജ് കടമ്പാട്ട് തുടങ്ങിയിവർ പങ്കെടുത്ത് സംസാരിച്ചു.യോഗത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായി നേരിടണമെന്നും എല്ലാം വിഭാഗം മാധ്യമ പ്രവർത്തകർക്കും
ക്ഷേമനിധിയും പെൻഷനു ഏർപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *