ഗുരുവായൂരിൽ വരൂ…മനം നിറഞ്ഞ് വയറുനിറയെ ഭക്ഷണം കഴിക്കാം.കുടുംബശ്രീ ഭക്ഷ്യമേള “ഇഞ്ചീം പുളീം “സീസൺ ഫോർ ആരംഭിച്ചു.

ഗുരുവായൂർ:വേറിട്ട രുചികളുമായി കുടുംബശ്രീ ഭക്ഷ്യമേള”ഇഞ്ചീം പുളീം”സീസൺ ഫോർ ഗുരുവായൂരിൽ ആരംഭിച്ചു.പുഷ്പോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഇഞ്ചീം പുളീം ഭക്ഷണമേളയിൽ
ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ ഭക്ഷണ വിഭവങ്ങൾ മുതൽ ലോകത്തെ പുത്തൻ തരംഗങ്ങളുടെ രുചി വൈവിധ്യങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.നഗരസഭ പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തിലാണ് വൈവിധ്യങ്ങളുടെ കലവറ തുറന്നിട്ടുള്ളത്.
കുടുംബശ്രീ, എൻ യുഎൽഎം
സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബശ്രീ ഭക്ഷ്യമേള  “ഇഞ്ചീം പുളീം”സീസൺ 4 ന്‍റെ   ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ സ്വാഗതം പറഞ്ഞു.നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം ഷഫീർ, കൗൺസിലർമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. കവിത,മെമ്പർ സെക്രട്ടറി ജിഫി ജോയ് ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ മാരായ  അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ്, ദീപ വി.എസ് ,സിഡിഎസ് മെമ്പർമാർ,ബ്ലോക്ക്‌ കോഡിനേറ്റർമാർ,അക്കൗണ്ടന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ സംരംഭകരുടെ വിവിധതരം ദോശകൾ, വെള്ളയപ്പം,ചിക്കൻ കറി,വെജിറ്റബിൾ കുറുമ,വിവിധതരം ജൂസുകൾ, ഷേയ്ക്കുകൾ, കക്ക റോസ്റ്റ് ,നൈസ് പത്തിരി,കൈപ്പത്തിരി ചട്ടിച്ചോർ, പഴങ്കഞ്ഞി,ചിക്കൻ ബിരിയാണി,  വയനാടൻ വനസുന്ദരി തുടങ്ങിയ രുചിയേറും വിഭവങ്ങളുടെ പത്തോളം കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകളാണ് ഒരുങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *