മമ്മിയൂർ ആര്യഭട്ട കോളജിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂർ : കുന്നംകുളം ചാവക്കാട് സംസ്ഥാന പാതയിൽ മമ്മിയൂർ ആര്യഭട്ട കോളേജിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിന് സമീപം പാലയ്ക്കൽ ഫാറൂഖ് (38) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തിരുവത്ര ചീനിച്ചുവട് ഷജീറിനെ പരിക്കുകളോടെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കുന്നംകുളം ഭാഗത്തേക്ക് വരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *