വൈലത്തൂർ ഈസ്റ്റ് എ എ എൽ പി സ്ക്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം

അഞ്ഞൂർ:വൈലത്തൂർ ഈസ്റ്റ് എ.എ.എൽ.പി സ്ക്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പ്രധാനധ്യാപകൻ വി.ജിയോ ജോർജ് ക്രിസ്തുമസ്സ് സന്ദേശം നൽകി. കരോൾ ഗാനാലാപനം, കരോൾ ഡാൻസ്, പ്രസംഗം സ്കിറ്റ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.വിദ്യാലയത്തിലെ കുട്ടികൂട്ടം അവതരിപ്പിച്ച തിരുപ്പിറവി സ്കിറ്റ് ശ്രദ്ധേയമായി. മറിയവും, ജോസഫും, രാജാക്കൻമാരും ആട്ടിടയൻമാരും,സാൻ്റാ ക്ലോസ്സുമൊക്കെയായി കുട്ടികൾ തിരുപ്പിറവി ദൃശ്യം അവതരിപ്പിച്ചു. ക്രിസ്തുമസ്സ് കേക്കും , ക്രിസ്തുമസ്സ് സ്പെഷ്യൽ ഭക്ഷണവും ഒരുക്കിയിരുന്നു. ഉത്തരപ്പെട്ടിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാലയങ്കണത്തിലെ പുൽക്കൂടു നിർമ്മാണത്തിനും, ക്രിസ്തുമസ്സ് ട്രീ അലങ്കാരത്തിനും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് അധ്യാപകരായ വിൻസി ജോസ് വി ഫ്ലെമി സി.പ്രസാദ്,ജോളി ജോസ് .എൻ,സിസി എ.എ, മിനി സി.ജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *