ചാവക്കാട്:നഗരസഭയിലെ ബ്ലാങ്ങാട് ഗവ.ഫിഷറീസ് അപ്പർ പ്രൈമറി സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി “പൂത്തുമ്പി” എന്ന പേരിൽ ഭിന്നശേഷി കലോത്സവും ക്രിസ്തുമസ് ന്യൂയർ ആഘോഷവും സംഘടിപ്പിച്ചു.ഗുരുവായൂർ എം.എൽ.എ,എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ റഷീദ്. പി.എസ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ. വി,വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ കെ.വി സത്താർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.21-ാംവാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ യോഗത്തിന് നന്ദി പറഞ്ഞു.ഭിന്നശേഷി കുട്ടികളുടെ ഭൗതിക വികാസത്തിനൊപ്പം അവരുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിക്കുന്നതിനു വേണ്ടിയാണ് നഗരസഭ കലോത്സവം സംഘടിപ്പിച്ചത്. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജനപ്രതിനിധികളും, അംഗനവാടി പ്രവർത്തകരും, കുട്ടികളും രക്ഷിതാക്കളും തുടങ്ങി നിരവധി പേർ പങ്കെടുത്തു
ബ്ലാങ്ങാട് ഗവ.ഫിഷറീസ് അപ്പർ പ്രൈമറി സ്കൂളിൽ ഭിന്നശേഷി കലോത്സവും ക്രിസ്തുമസ് ന്യൂയർ ആഘോഷവും സംഘടിപ്പിച്ചു
