തൃശൂർ: ടിക്കറ്റ് ചോദിച്ചതിൽ പ്രകോപിതനായ അതി ഥിത്തൊഴിലാളി ടി.ടി.ഇയെ ട്രെയി നിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. എറണാകുളം സ്വദേശി കെ. വിനോദിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത് രണജിത്തി (42)നെ പാലക്കാട് റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് പിടികൂടി.ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം. എസ്-11 റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ ചില അതിഥിതൊ ഴിലാളികൾ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത ടി.ടി.ഇയുമായി ഇവർ തർക്കത്തിലായി.വാതിലിന് അടുത്ത് നിന്ന രജനി കാന്തുമായി തർക്കം തുടരുന്നതിനിടെ ഇയാൾ വിനോദിനെ തൊഴിക്കുകയാ യിരുന്നെന്നാണ് സംശയിക്കുത്. ട്രെയിൻ തൃശൂർ വെളപായയിൽ എത്തിയപ്പോഴാണ് സംഭവം. തുടർന്ന് രജനീകാന്തിനെ പാല – ക്കാട് റെയിൽവേ പോലീസ് കസ്റ്റ ഡിയിലെടുത്തു. മദ്യപനായ ഇയാളെ ഉടൻ തൃശൂർ ആർ.പി.എഫിനു കൈമാറും
വിനോദിന്റെ മൃതദേഹം തൃശൂർ ഗ വ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കെ.വി നോദ്.ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ടുവർഷം മുമ്പാണ് ടി.ടി.ഇ. കേഡറിലേക്ക് മാറിയത്.
തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു
