ചാവക്കാട് :2024-25 അധ്യയനവർഷത്തെ പ്രധാനപ്പെട്ട പാഠ്യ പാഠ്യേതര മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച ചാവക്കാട് എം.ആർ.ആർ.എം സ്കൂൾ വാർഷിക പത്രം ‘ദ്യുതി’ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ സ്റ്റാഫ് അംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം.ഡി. ഷീബ, പ്രധാനാദ്ധ്യാപിക എം. സന്ധ്യ എന്നിവർ ചേർന്നാണ് എഡിറ്റർ എ.വി ശ്രീജയിൽ നിന്നും കോപ്പി ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചത്
എം.ആർ.ആർ.എം സ്കൂൾ വാർഷികപത്രം ‘ദ്യുതി’ പ്രകാശനം ചെയ്തു
