അഞ്ഞൂർ പാർക്കാടി പൂരം ജനുവരി 21 ന് ;കൊടിയേറ്റം ചെവ്വാഴ്ച

വടക്കേക്കാട്:അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം
ജനുവരി 21 ഞായറാഴ്ച ആഘോ
ഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി പന്തലം കോട് സജിനമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിക്കും. തുടർന്ന് നടക്കൽ പറ,പൊങ്കാല,ഉച്ചതിരിഞ്ഞ് 3 ന് വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടക്കുന്ന മേളത്തോടെ
ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർഥസാരഥി ദേവിയുടെ തിടമ്പേറ്റും.5.45ന് വിവിധ ദേശങ്ങളായ കമ്പനിപ്പടി, അഞ്ഞൂർ, ചിറ്റഞ്ഞൂർ, ചെറുവത്താനി, തൊഴിയൂർ, നമ്പീശൻ പടി, തെക്കേപ്പുറം, ആലത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് സംഗമിക്കും. തുടർന്ന് നൂറിൽ പരം മേളകലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമോളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് 45 -ൽ പരം തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരക്കും. 6 ന് നാടൻ കലാരൂപങ്ങളായ തിറ, തെയ്യം, കരിങ്കാളി എന്നിവയുടെ വരവ്, തുടർന്ന് നടയ്ക്കൽ പറ,കേളി, തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി 9 ന് മേധ പൂരാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കുട്ടി നാരായണൻ്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യവും ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ 3.45പുലർച്ച പൂരം കൂട്ടിയെഴുന്നള്ളിപ്പ്, തുടർന്ന് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ പൊങ്ങിലിടി, കാരാള കർമ്മം, മണ്ണാൻ കർമ്മം എന്നിവയോടെ പൂരം സമാപിക്കും.ഉത്സവത്തിന് തുടക്കം കുറിച്ച് നാളെ കാലത്ത് 9 ന് ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരിയുടെ കാർമ്മീകത്വത്തിൽ കൊടിയേറ്റം നടക്കും.10.30 മുതൽ ഗ്രാമീണ സ്ത്രീകളുടെ കലം കരിക്കൽ ചടങ്ങ്, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്.തുടർന്നുള്ള എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്,
വ്യാഴാഴ്ച വൈകീട്ട് 7 ന് നൃത്തസന്ധ്യ,വെള്ളിയാഴ്ച രാത്രി 7 ന് ഗാനമേള ശനിയാഴ്ച രാത്രി
നാട്ടുത്താലം എന്നിവയുണ്ടാകുമെന്ന് ഭാരവാഹികളായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി,ടി.ഡി ലാൽ, ടി.എം സജീഷ്, വിജയൻ അഞ്ഞൂർ, എം എ അഥിൻ, ധനീഷ് ചേമ്പിൽ, ഷിബു എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *